Begin typing your search...
സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ല; ബിജെപി 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്തു: ആന്റോ ആന്റണി
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് ബിജെപി വിജയിച്ചതെന്ന് ആന്റോ ആന്റണി എംപി. പുൽവാമ ആക്രമണം സംബന്ധിച്ചാണ് ആന്റോ ആന്റണിയുടെ ഗുരുതര ആരോപണം.
''സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്.
സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ഗവർണർ വെളിപ്പെടുത്തി.'' പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.
Next Story