Begin typing your search...

ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി ഗോമതിക്കാണ് പരിക്കേറ്റത്. രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഗോമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള -തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റിരുന്നു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്.

WEB DESK
Next Story
Share it