Begin typing your search...

കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ; സിപിഐ വികസന വിരുദ്ധരല്ല: ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ; സിപിഐ വികസന വിരുദ്ധരല്ല: ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സിപിഐ വികസന വിരുദ്ധരല്ല. പക്ഷേ ഏത് വികസന മായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ല. കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻറെ മറുപടി. വിഷയത്തിൽ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കൾക്കാണ് പാ൪ട്ടി സെക്രട്ടറിയുടെ മറുപടി.

നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനം. വെള്ളംമുട്ടും എന്ന് ആവ൪ത്തിക്കുന്നത് ഗൂഢലക്ഷ്യത്തിൻറെ ഭാഗമാണെന്നും അംഗങ്ങൾക്കൊന്നും ആശങ്ക വേണ്ടെന്നും എംവിഗോവിന്ദൻ പറഞ്ഞു.

ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗോവിന്ദന്‍റെ മറുപടി പ്രസംഗം.

WEB DESK
Next Story
Share it