Begin typing your search...

മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; യുവാക്കള്‍ അറസ്റ്റില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്.

ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ എക്‌സൈസ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര്‍ വി.ആര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് അബ്ദുല്‍ സലീം, മുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ്.ജി സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി സുബിന്‍, പ്രഭാകരന്‍ പള്ളത്ത് ഡ്രൈവര്‍മാരായ നിസാര്‍, രാജീവ് എന്നിവര്‍ പങ്കെടുത്തു.

അതേസമയം, ആലപ്പുഴ വഴിച്ചേരിയില്‍ മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസ് പ്രതികളായ അമ്ബലപ്പുഴ പാതിരാപ്പള്ളി സ്വദേശി 25 വയസുള്ള പാണ്ടി എന്ന് വിളിക്കുന്ന അരുണ്‍ ജോസഫ്, മുല്ലക്കല്‍ സ്വദേശി 26 വയസ്സുള്ള ചിന്നു കുട്ടന്‍ എന്ന് വിളിക്കുന്ന ഷിജോ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്

WEB DESK
Next Story
Share it