Begin typing your search...

സരിൻ്റെ കസേര നോക്കി കോൺഗ്രസിൽ പോയതാണ്; സന്ദീപിന് എല്ലാ തൊരപ്പൻ പണിയുമറിയാമെന്ന് ബി.ഗോപാലകൃഷ്ണൻ

സരിൻ്റെ കസേര നോക്കി കോൺഗ്രസിൽ പോയതാണ്; സന്ദീപിന് എല്ലാ തൊരപ്പൻ പണിയുമറിയാമെന്ന് ബി.ഗോപാലകൃഷ്ണൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സന്ദീപ് വാര്യർ ബിജെപിയിൽ പോയത് നന്നായെന്നും ബിജെപിയിൽ തുടരണമെങ്കിൽ സഹനം വേണമെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. 'കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ. കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു. പാലക്കാട് വെച്ച് മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാൻ കസേര തപ്പി വാര്യര് കോൺഗ്രസ്സിലെത്തുന്നത്.

പിന്നെ വാര്യർക്ക് സാധാരണക്കാർ ഇരിക്കുന്ന കസേര പോര ചുരുങ്ങിയത് വി ഡി സതീശൻ്റെ കസേര എങ്കിലും വേണ്ടിവരും. അതിനുള്ള എല്ലാ തൊരപ്പൻ പണിയും അറിയുന്ന ആളാണ് സന്ദീപ് വാര്യർ. സരിൻ്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് കോൺഗ്രസ്സിൽ ചേക്കേറിയത്. തുടക്കം കൊള്ളാം വിഷം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹത്തിൻ്റെ കടയിൽ കൂപ്പൺ മേടിക്കാൻ കയറി എന്നാണ് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

കോൺഗ്രസ് ദുർഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതിയ അഭിമാനിയായ സൈനികൻ്റെ മകനാണ് താൻ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചിൽ 'ഒരു കസേരക്ക് വേണ്ടി അച്ഛനേയും ആ‍‍‍ർഎസ്എസ് പ്രചാരകനായിരുന്നു എന്ന് താങ്കൾ പറഞ്ഞ അമ്മാവനേയും മറന്നു പോയോ? ബി.ജെ.പി യുടെ നാവായിരുന്നു എന്ന് പറഞ്ഞതിനോട് വിയോജിപ്പില്ലെങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്.

ഒരു കൊടി കെട്ടിയ പാരമ്പര്യമൊ കഷ്ടപ്പാടോ താങ്കൾ ഈ പാർട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല. താങ്കൾക്ക് പറ്റിയ പാർട്ടിയിലേക്ക് തന്നെയാണ് താങ്കൾ പോയിരിക്കുന്നത്. പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോൺഗ്രസ് പ്രവർത്തകരുണ്ട്. അവരെ ഓർത്ത് എനിക്ക് സഹതാപവുമുണ്ട്. പക്ഷെ ബി ജെ പിയിൽ നിന്ന് താങ്കൾ പോയത് നന്നായി. കാരണം ഈ പാർട്ടിയിൽ തുടരണമെങ്കിൽ സഹനം വേണം - ആർത്തി പാടില്ല. എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാർ.

അവിടെ കസേരക്ക് സ്ഥാനം ഇല്ല. മനസ്സിൽ ആദർശം ഉള്ളവർക്ക് അധികാരത്തിൻ്റെ ആർത്തിയിൽ കസേര കിട്ടാത്തതിന് പാർട്ടിയെയും പ്രവർത്തകരേയും ഉപേക്ഷിക്കാനാവില്ല: അതു കൊണ്ടാണ് ഞാൻ പറഞ്ഞത് സ്നേഹത്തിൻ്റെ കടയിലെ അത്താഴമാണ് വാര്യർക്ക് നല്ലത്. ' ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

WEB DESK
Next Story
Share it