Begin typing your search...

 കേരളത്തിന് 3,330 കോടി അനുവദിച്ച് കേന്ദ്ര സർക്കാര്‍; ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന  സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണം: കെ. സുരേന്ദ്രന്‍

 കേരളത്തിന് 3,330 കോടി അനുവദിച്ച് കേന്ദ്ര സർക്കാര്‍; ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന  സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണം: കെ. സുരേന്ദ്രന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുവത്സരത്തിൽ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സർക്കാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതി ഇനത്തിൽ 1,73,030 രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. കഴിഞ്ഞ മാസത്തേക്കാൾ 84,000 കോടി രൂപ അധികമാണ് ഇത്തവണ അനുവദിച്ചത്. സംസ്ഥാനങ്ങളുടെ വികസനത്തിനു വേണ്ടി നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ 11 വർഷമായി നടത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

കേരളത്തിന് ഈ അധിക ധനസഹായം ഏറെ ഗുണകരമാവും എന്നുറപ്പാണ്. ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണം. സംസ്ഥാനത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണെന്നതിനു അടിവരയിടുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ധനസഹായം. മുഴുവൻ മലയാളികൾക്കും വേണ്ടി നരേന്ദ്രമോദിയോട് നന്ദി പറയുന്നതായി കെ സുരേന്ദ്രൻ അറിയിച്ചു.

WEB DESK
Next Story
Share it