Begin typing your search...

കോട്ടയം കുമരകത്ത് കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു; ആളപായമില്ല

കോട്ടയം കുമരകത്ത് കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു; ആളപായമില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോട്ടയം കുമരകം റോഡിൽ ഉണ്ടായ കനത്ത കാറ്റിൽ പാടത്തേക്കു മറിഞ്ഞു ഓട്ടോറിക്ഷ. കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപമാണ് സംഭവം. ശക്തമായ കാറ്റിൽ ബൈക്ക് യാത്രികനും വാഹനത്തോടൊപ്പം റോഡിലേക്കു വീഴുന്നതു കാണാം. തൊട്ടു പുറകിലുണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണിത്.

ഇന്നലെ വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് കുമരകം ഭാഗത്ത് ഉണ്ടായത്. കാറ്റിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. വ്യാപക കൃഷിനാശവുമുണ്ടായെന്നാണ് വിവരം.

WEB DESK
Next Story
Share it