Begin typing your search...

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ  കൂടുന്നു: പോലീസിന്റെ കണക്കുകൾ പുറത്ത്

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ  കൂടുന്നു: പോലീസിന്റെ കണക്കുകൾ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കൂടുന്നതായി പോലീസിന്റെ കണക്കുകൾ. ഇരുവിഭാഗങ്ങളിലുമായി 2022-ൽ രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം കഴിഞ്ഞ ഏഴുവർഷത്തിനിടെയുള്ളതിൽ ഏറ്റവും ഉയർന്നതായി. സ്ത്രീകൾക്കുനേരെയുള്ള അതിക്രമത്തിന് 18,943 കേസുകളും കുട്ടികൾക്കെതിരേയുള്ള അതിക്രമത്തിന് 5315 കേസുകളുമാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തതത്.

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇതുള്ളത്. പോക്സോ കേസുകളുടെ എണ്ണവും കൂടി. 4586 പോക്സോ കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർചെയ്തു. 2020-ലെ കോവിഡ് കാലത്തുമാത്രമാണ് അതിക്രമക്കേസുകളിൽ കുറവുണ്ടായത്.

കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 592 കേസുകൾ. മലപ്പുറം ജില്ലയിൽ 555 കേസുകളും എറണാകുളത്ത് 463 കേസുകളും കോഴിക്കോട്ട് 450 കേസുകളുമാണ് രജിസ്റ്റർചെയ്തത്.

ഒരുവയസ്സിൽ താഴെയുള്ള കുട്ടികളുടെ കൊലപാതകം ഉൾപ്പെടെ 23 കുട്ടികളുടെ കൊലപാതകങ്ങൾ 2022-ൽ റിപ്പോർട്ട് ചെയ്തു. 2021-നെ അപേക്ഷിച്ച് കുറവാണെങ്കിലും സ്ത്രീസുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും സർക്കാർ മുൻഗണന നൽകുന്ന കാലത്താണ് ഇത്രയും ശിശുഹത്യകൾ.

കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 269 കേസുകളും കുട്ടികൾക്കെതിരായ മറ്റു കുറ്റകൃത്യങ്ങൾക്ക് 3333 കേസുകളും രജിസ്റ്റർചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായാണ് ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തത്. മാനഭംഗത്തിന് മാത്രം 2503 കേസുകളുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ കേസുകളുടെ എണ്ണത്തിലും വലിയ വർധനയാണുണ്ടായത്.

സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള മരണം 2021-നെ അപേക്ഷിച്ച് ഒൻപതിൽനിന്ന് എട്ടായി കുറഞ്ഞുവെങ്കിലും ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തിന് സംസ്ഥാനത്ത് 5019 കേസുകൾ 2022-ൽ രജിസ്റ്റർചെയ്തു. സ്ത്രീകളെ ശല്യപ്പെടുത്തിയതിനും 5000-ൽ അധികം കേസുകളുണ്ട്.

Elizabeth
Next Story
Share it