Begin typing your search...

'മേയറാക്കിയത് പാർട്ടി, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ്'; ആര്യ രാജേന്ദ്രൻ

മേയറാക്കിയത് പാർട്ടി, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ്; ആര്യ രാജേന്ദ്രൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരാർ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വിവാദത്തിൽ രാജില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ. രാജി എന്ന വാക്ക് വെറുതെ പറയുന്നു. എന്നെ മേയറാക്കിയത് പാർട്ടിയാണ്. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. പാർട്ടി നൽകിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രം. രാജിആവശ്യം എന്നത് തമാശ മാത്രമാണ്.

പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാൽ സമരത്തിൻറെ പേരിൽ കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ല. ജനങ്ങളെ ദ്രോഹിക്കുന്നു. കത്തിലെ അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്ന് ഉറപ്പുണ്ട്. ഡി. ആർ.അനിലിൻറെ കത്ത് അദ്ദേഹത്തിൻറേതാണെന്ന് പറഞ്ഞിട്ടുണ്ട്. കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരി തെറ്റുകൾ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെയെന്നും അവർ പറഞ്ഞു. arya rajendran about letter raw mayorതിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം പാർട്ടിയും പൊലീസും അന്വേഷിക്കും. താൽകാലിക നിയമനത്തിന് പാർട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Ammu
Next Story
Share it