Begin typing your search...

അർജുനായുള്ള തിരച്ചിലിന് കൂടുതൽ സേന; റിപ്പോർട്ട് തേടി കർണാടക ഹൈക്കോടതി

അർജുനായുള്ള തിരച്ചിലിന് കൂടുതൽ സേന; റിപ്പോർട്ട് തേടി കർണാടക ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഗംഗാവലി നദിയിൽ തീരത്തുനിന്ന് 40 മീറ്റർ മാറി എട്ട് മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്‌നൽ ലഭിച്ചതായാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവിക സേന പരിശോധന നടത്തുക. തിരച്ചിലിനായി കൂടുതൽ സേനയും ഉപകരണങ്ങളും ഇന്നെത്തും.

അർജുന് വേണ്ടിയുള്ള തെരച്ചിൽ അഴിമുഖം കേന്ദ്രീകരിച്ചു. നദിയിലെ മൺകൂന തുരന്നും പരിശോധിക്കും. അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലിൽ കർണാടക ഹൈക്കോടതി റിപ്പോർട്ട് തേടി. കേന്ദ്ര - സംസ്ഥാന സർക്കാരുകളോടാണ് കോടതി റിപ്പോർട്ട് തേടിയത്. നാളെ രാവിലെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാകണം. അർജുന്റെ രക്ഷാപ്രവർത്തനത്തിൽ ഇടപെടണമെന്ന ഹർജിയിലാണ് നടപടി. ഇതുവരെയുള്ള രക്ഷാപ്രവർത്തന പുരോഗതി കേന്ദ്രം കോടതിയെ അറിയിച്ചു.

WEB DESK
Next Story
Share it