Begin typing your search...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും , ടി വി രാജേഷിനും എതിരെ തെളുവുണ്ടെന്ന് ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും , ടി വി രാജേഷിനും എതിരെ തെളുവുണ്ടെന്ന് ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ. കൊലപാതകത്തിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആവശ്യപ്പെടുന്നു.

കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ, ടി വി ജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയത്. ഇതിനെതിരെയാണ് ഷുക്കൂറിന്റെ കുടുംബത്തിന്റെ ഹർജി.വിടുതൽ കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചു.

അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നൽകിയ വിടുതൽ ഹർജി ഓഗസ്റ്റ് 21നാണ് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതി പരിഗണിക്കുക.

WEB DESK
Next Story
Share it