Begin typing your search...

അരിക്കൊമ്പൻ റേഞ്ചിലെത്തി; റേഡിയോ കോളറിൽ നിന്ന് സിഗ്‌നലുകൾ ലഭിച്ചു

അരിക്കൊമ്പൻ റേഞ്ചിലെത്തി; റേഡിയോ കോളറിൽ നിന്ന് സിഗ്‌നലുകൾ ലഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അരിക്കൊമ്പൻ എവിടെയെന്ന ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പൻ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ കിട്ടി. പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയത്. കേരളാ - തമിഴ്‌നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.

ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്‌നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്‌നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.

WEB DESK
Next Story
Share it