Begin typing your search...

'ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കമായിരുന്നു'; മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് ഗവര്‍ണര്‍;

ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കമായിരുന്നു; മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് ഗവര്‍ണര്‍;
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖം വീണ്ടും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാൽ രാഷ്ട്രപതിയെ അറിയിക്കുംമെന്നും അത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്വർണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു.

ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നു. അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കിൽ എന്തുകൊണ്ട് ദ ഹിന്ദു പത്രത്തിനെതിരെ നടപയിയില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി. താൻ ചീഫ് സെക്രട്ടറിയെ വിശദീകരണം തേടുന്നതിനായി വിളിപ്പിച്ചാൽ എന്താണ് കുഴപ്പം?. എന്തിനാണ് രാജ്ഭവനോട് പ്രശ്നം?. മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോട് അല്ലാതെ മറ്റാരോട് ചോദിക്കും? എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്നും ഗവര്‍ണര്‍ ചോദിച്ചു.

സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും രാജഭവനിൽ വരുമെന്നും എന്നാൽ താൻ വിളിപ്പിക്കുമ്പോള്‍ മാത്രം എന്താണ പ്രശ്നമെന്നും ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണറെ സര്‍ക്കാര്‍ ഇരുട്ടിൽ നിര്‍ത്തുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.

WEB DESK
Next Story
Share it