Begin typing your search...

ആലുവയിലെ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എം.വി ഗോവിന്ദൻ

ആലുവയിലെ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എം.വി ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലുവയിലെ പെൺകുട്ടിയുടെ ദാരുണ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളിൽ പൊലീസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും സംഭവത്തിന്റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നു ഗോവിന്ദൻ പറഞ്ഞു.

പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താൻ വൈകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അവർക്ക് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ്. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതെന്നും ഗോവിന്ദൻ പറഞ്ഞു.

WEB DESK
Next Story
Share it