Begin typing your search...

നാട്ടിൽ എപ്പോഴെങ്കിലും വന്നുപോകുന്നയാൾ; ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിലെ കാര്യങ്ങളറിയില്ലെന്ന് അൻവർ

നാട്ടിൽ എപ്പോഴെങ്കിലും വന്നുപോകുന്നയാൾ; ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിലെ കാര്യങ്ങളറിയില്ലെന്ന് അൻവർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെതിരെ രൂക്ഷ വിമ‍ർശനവുമായി പിവി അൻവർ. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ എപ്പോഴെങ്കിലും വന്നു പോകുന്ന ആളാണെന്നും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഇടപെട്ടില്ലെന്ന് പറയുന്നത് സ്ഥിരമായി നാട്ടിലില്ലാത്തത് കൊണ്ടാണെന്നും അൻവർ കുറ്റപ്പെടുത്തി. നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടൻ ഷൗക്കത്ത് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നതാണ് അൻവറിൻ്റെ പ്രതികരണം. ആര്യാടൻ ഷൗക്കത്തിനെ തള്ളി വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അൻവർ ആവശ്യപ്പെട്ടത്. തൻ്റെ ഈ അഭ്യർത്ഥന തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ആൾക്കുള്ള അവസാന ആഗ്രഹം പറയാനുള്ള അവസരം പോലെ കണ്ടാൽ മതിയെന്ന് അൻവർ പറയുന്നു. തദ്ദേശഭരണ തെരെഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിൽ ഇടതുപക്ഷത്തെ രണ്ട് സീറ്റിൽ ഒതുക്കുമെന്നും നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഒരു തദ്ദേശഭരണ സ്ഥാപനവും അടുത്ത തെരെഞ്ഞെടുപ്പോടെ സിപിഎം ഭരിക്കില്ലെന്നും അൻവർ പറഞ്ഞു.

രണ്ടാം തവണ എംഎൽഎ ആയപ്പോൾ നിലമ്പൂരിൽ തനിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന് പിവി അൻവർ. നിലമ്പൂർ ബൈപ്പാസ് അടക്കമുള്ള വികസനത്തിൽ സിപിഎം ജില്ലാ നേതൃത്വം വലിയ തടസമുണ്ടാക്കി. ബൈപ്പാസ് പൂർത്തിയാക്കാനായില്ലെങ്കിൽ നിലമ്പൂരിലേക്ക് ഇനി വോട്ട് ചോദിച്ചു വരില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. സർക്കാർ സഹായിച്ചില്ലെങ്കിൽ ജനകീയ പിരിവിലൂടെ പണം കണ്ടെത്തി നിലമ്പൂർ ജില്ലാ ആശുപത്രിയുടെ വികസനം പൂർത്തിയാക്കും.

താൻ 2021 ൽ മത്സരിച്ചപ്പോൾ മുഖ്യമന്ത്രിയടക്കം സി.പി.എം നേതാക്കളാരും പ്രചാരണത്തിനെത്തിയില്ല. സിപിഎം ജില്ലാ നേതൃത്വമാണ് ഇതിനെല്ലാം കാരണം. ആദ്യ അഞ്ചു വർഷം വലിയ വികസനം നിലമ്പൂരിൽ കൊണ്ടുവരാനായെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ വോട്ടർമാർക്കും പിന്തുണച്ചവർക്കും നന്ദി. രാജിവച്ചെങ്കിലും നിലമ്പൂരുകാരെ കൈവിടില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നവരെ ചേർത്തു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it