Begin typing your search...

തൊണ്ടിമുതൽ കേസിൽ നടത്തുന്ന അന്വേഷണത്തിനെതിരേ ആന്റണി രാജു സുപ്രീം കോടതിയിൽ

തൊണ്ടിമുതൽ കേസിൽ  നടത്തുന്ന അന്വേഷണത്തിനെതിരേ ആന്റണി രാജു സുപ്രീം കോടതിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. വിജിലൻസ് റിപ്പോർട്ടിലോ എഫ്.ഐ.ആറിലോ തനിക്കെതിരെ ഒരു ആരോപണവും ഇല്ലാതിരുന്ന കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ. റദ്ദാക്കിയതെങ്കിലും കോടതിയ്ക്ക് നടപടിക്രമങ്ങൾ പാലിച്ച് തുടർ നടപടികൾ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി അന്വേഷണം ആരംഭിച്ചത്.

33 വർഷം മുൻപുള്ള കേസിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്ന് ആന്റണി രാജു സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇത് മൂന്നാം തവണയാണ് അന്വേഷണം നടക്കുന്നത്. തികച്ചും രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാൽ ആണ് തന്റെ പേര് കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിരുന്നതെന്നും ആന്റണി രാജു സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകൻ ദീപക് പ്രകാശാണ് ആന്റണി രാജുവിന്റെ ഹർജി ഫയൽ ചെയ്തത്.

WEB DESK
Next Story
Share it