പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല
പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരൻ ഇ.ഡിക്ക് കത്ത് നൽകി. സാമ്പത്തിക ഇടപാടിൽ നേരത്തെ സുധാകരനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അടുത്ത തവണ ഹാജരാകുമ്പോൾ ബാങ്ക് രേഖകൾ ഹാജരാക്കണമെന്നും ഇ.ഡി സുധാകരന് നിർദേശം നൽകിയിരുന്നു.
എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രേഖകൾ ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകാൻ ആകില്ലെന്നാണ് ഇഡിക്ക് നൽകിയ കത്തിൽ സുധാകരൻ വ്യക്തമാക്കിയത്. ഇതോടൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചിരിക്കുന്നത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്ന സെപ്തംബർ 5ന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്ന് ഇ.ഡിക്ക് നൽകിയ കത്തിൽ സുധാകരൻ അറിയിച്ചു. മോൺസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാന്തരമായ ആണ് ഇഡിയും സാമ്പത്തിക ഇടപാട് അന്വേഷിക്കു