Begin typing your search...

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരൻ വീണ്ടും ഇ.ഡിക്ക് മുന്നിൽ

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരൻ വീണ്ടും ഇ.ഡിക്ക് മുന്നിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരൻ ഇ ഡി സംഘത്തിന് മുന്നിൽ എത്തുന്നത്. ആറ് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. 2018 ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. മോൻസനുമായി ബന്ധപ്പെട്ട് ദില്ലിയിലെ ചില പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് പണം കൈമാറിയതെന്നാണ് മൊഴി. പണം കൈമാറിയത് തന്‍റെ സാന്നിധ്യത്തിലായിരുന്നുവെന്ന് പുരാവസ്തു തട്ടിപ്പിൽ പരാതി നൽകിയ അനൂപ് അഹമ്മദും ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു. സമാനമായ കേസിൽ കെ സുധാകരനെ നേരത്തെ ക്രൈം ബ്രാ‌ഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

WEB DESK
Next Story
Share it