Begin typing your search...

നരവംശ ശാസ്ത്രജ്ഞൻ ഡോ.പി.ആര്‍.ജി.മാത്തൂര്‍ അന്തരിച്ചു

നരവംശ ശാസ്ത്രജ്ഞൻ ഡോ.പി.ആര്‍.ജി.മാത്തൂര്‍ അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആറ് പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി.ആര്‍.ജി.മാത്തൂര്‍(88) അന്തരിച്ചു.ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും,പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

1959 മുതല്‍ പതിനാല് വര്‍ഷം ഭാരതസര്‍ക്കാരിന് കീഴിലുള്ള ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ചശേഷം 1973 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും കേരള സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള കിര്‍താഡ്‌സിലും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശിയായും പ്രൊഫസറായും 1987 വരെ കിര്‍താഡ്‌സിന്‍റെ ഡയറക്ടറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സേവനത്തില്‍ നിന്നു വിരമിച്ച ശേഷവും അനന്തകൃഷ്ണയ്യര്‍ ഇന്‍റര്‍നാഷണല്‍ സെന്‍റെര്‍ ഫോര്‍ ആന്ത്രോപോളോജിക്കല്‍ സ്റ്റഡീസിന്‍റെയും,ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ആന്ത്രോപോളോജിക്കല്‍ ആന്‍ഡ് എത്‌നോലോജിക്കല്‍ സയന്‍സിന്‍റെയും,ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ ആന്ത്രോപോളോജിക്കല്‍ റിസേര്‍ച്ചിന്‍റെയും ചെയര്‍മാനായും ഉപദേശകനുമായും സേവനം ചെയ്തിട്ടുണ്ട്.

അട്ടപ്പാടിയിലെയും വയനാടിലെയും ആദിവാസി സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടി നിരവധി പഠനങ്ങള്‍ നടത്തിയ ഡോ. പി. ആര്‍. ജി. അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനും സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ അവര്‍ക്കിടയില്‍ എത്തിക്കുവാനും അക്ഷീണം പ്രയനിത്നിച്ചിട്ടുണ്ട്.ഭാര്യ രുഗ്മണി.മക്കള്‍:ഡോ.ശ്രീനിവാസ് ജി മാത്തൂര്‍,പരേതയായ ആഷ, മരുമകള്‍: ഡോ.സോണ (ജില്ലാശുപത്രി, പാലക്കാട്)

Elizabeth
Next Story
Share it