Begin typing your search...

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുത്ത് ഒരാൾക്ക് കൂടി അപൂർവമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 24കാരിയായ നാവായിക്കുളം സ്വദേശിക്കാണ് അസുഖം ബാധിച്ചത്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് നേരത്തെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ജില്ലയിൽ മൂന്നാമതൊരു സ്ഥലത്ത് കൂടി രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നുണ്ട്. നിലവിൽ എട്ട് പേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് മാത്രം ചികിത്സയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാവായിക്കുളം സ്വദേശിനിയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നുവെന്ന് ഇവർ ആരോഗ്യ പ്രവർത്തകരെ അറിയിച്ചിരുന്നയാണ് ലഭിക്കുന്ന വിവരം.


അമീബിക് മസ്തിഷ്കജ്വരം ബാ​ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര കണ്ണറവിള പൂതംകോട് സ്വദേശി സ്വ​ദേ​ശി അ​ഖി​ൽ (27) ജൂ​ലൈ 23ന് ​മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചിരുന്നു. പിന്നാലെ പേരൂർക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി. ഇത്തരത്തിൽ രോ​ഗി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ച്ചാ​യി​രു​ന്നു ചി​കി​ത്സ. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ആശങ്കപ്പെടുത്തുന്നതല്ലെന്നാണ് നിലവിലെ വിവരം. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഒരു രോ​ഗി​യെ നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഐ.​സി.​യു​വി​ൽ നി​ന്ന് വാ​ർ​ഡി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.


അതേസമയം കേ​ര​ള​ത്തി​ൽ വ​ർ​ധി​ക്കു​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സം​ബ​ന്ധി​ച്ച് ഐ.​സി.​എം.​ആ​ർ പ​ഠ​നം ന​ട​ത്തും. ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ​ഗ്ദ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. ഡോ. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ഐ.​സി.​എം.​ആ​ർ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചിട്ടുണ്ട്. മാത്രമല്ല സം​സ്ഥാ​ന​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​മീ​ബ​യു​ടെ സാ​ന്ദ്ര​ത സം​ബ​ന്ധി​ച്ചും പ​ഠ​നം ന​ട​ത്തും.

WEB DESK
Next Story
Share it