Begin typing your search...

'ഹരിദാസിനെ കണ്ടിട്ടില്ല, തട്ടിപ്പ് നടത്തിയത് ബാസിത്തും റഹീസുമെന്ന് അഖിൽ സജീവ്

ഹരിദാസിനെ കണ്ടിട്ടില്ല, തട്ടിപ്പ് നടത്തിയത് ബാസിത്തും റഹീസുമെന്ന് അഖിൽ സജീവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയമനക്കോഴയുമായി ബന്ധമില്ലെന്നും ഹരിദാസനെ കണ്ടിട്ടില്ലെന്നും അഖീൽ സജീവിന്റെ മൊഴി. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് അഖിൽ സജീവ് പിടിയിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ച അഖിലിനെ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണ് പണം തട്ടിയതെന്നും അഖിൽ മൊഴി നൽകി. അതേസമയം, അഖിൽ സജീവിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുറെ നാളായി ചെന്നൈയിലായിരുന്നു അഖിലിൻറെ താമസം. പൊലീസ് സംഘമെത്തുമെന്ന് അറിഞ്ഞാണ് തേനിയിലേക്ക് മുങ്ങിയത്. അഖിൽ സജീവിനെ അന്വേഷിച്ച ചെന്നൈയിലേക്കും പൊലീസ് സംഘം പോയിരുന്നു. സിഐടിയു ഫണ്ട് തട്ടിപ്പിലും പത്തനംതിട്ട സ്വദേശി നൽകിയ മറ്റൊരു തട്ടിപ്പ് കേസിലുമാണ് അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തേനി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് അഖിലിനെ പിടികൂടിയത്. കണ്ടോൺമെൻറ് പൊലീസ് എത്തിയാൽ അഖിൽ സജീവനെ കൈമാറും.

WEB DESK
Next Story
Share it