Begin typing your search...

മേശക്കടിയിലെ ഇടപാടുകൾ നടത്തിയിട്ടില്ല; എഐ ക്യാമറയിൽ അന്വേഷണം നടക്കട്ടെ; വനം മന്ത്രി

മേശക്കടിയിലെ ഇടപാടുകൾ നടത്തിയിട്ടില്ല; എഐ ക്യാമറയിൽ അന്വേഷണം നടക്കട്ടെ; വനം മന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം നല്ലതിനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഒന്നാം പിണറായി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു ശശീന്ദ്രൻ. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സേഫ് കേരള പദ്ധതിയിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലൻസ് അന്വേഷണത്തിൽ ഉത്കണ്ഠയില്ലെന്നും മന്ത്രി പറഞ്ഞു.

മേശയ്ക്ക് അടിയിലെ ഇടപാടുകൾ ഞങ്ങളാരും നടത്തിയിട്ടില്ലെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പുറത്ത് വരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളിൽ ആർക്കെങ്കിലും വേണ്ടി സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ല. സർക്കാർ കരാറിലേർപ്പെട്ടത് ഒരു ഏജൻസിയുമായാണെന്നും വനം മന്ത്രി വ്യക്തമാക്കി.

WEB DESK
Next Story
Share it