Begin typing your search...

എൻ എസ് എസ് ക്ഷേത്രസ്വത്ത് തിരിച്ച് കൊടുക്കണമെന്ന് എ.കെ ബാലൻ; കോഴ വാങ്ങാതെ നിയമനം നടത്താറുണ്ടോ എന്നും ചോദ്യം

എൻ എസ് എസ് ക്ഷേത്രസ്വത്ത് തിരിച്ച് കൊടുക്കണമെന്ന് എ.കെ ബാലൻ; കോഴ വാങ്ങാതെ നിയമനം നടത്താറുണ്ടോ എന്നും ചോദ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എൻഎസ്എസിനും ജി.സുകുമാരൻ നായർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. മുന്നാക്കസമുദായത്തിലെ പിന്നോക്കക്കാർക്ക് എന്ത് സംവരണമാണ് എൻഎസ്‌എസ് നൽകുന്നത്. എൻഎസ്എസ് സ്ഥാപനങ്ങളിൽ സമുദായത്തിലെ പാവപ്പെട്ടവരിൽ നിന്നു കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോ എന്നും എ.കെ ബാലൻ ചോദിച്ചു.

ഗണപതി ഭഗവാൻ മുഖ്യ ആരാധനാ മൂർത്തിയായ പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ 68 ഏക്കർ സ്ഥലം, അനധികൃതമായി എൻഎസ്എസ് കൈവശം വച്ചതായി ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ആദ്യം സുകുമാരൻ നായർ ചെയ്യേണ്ടത് ക്ഷേത്രത്തിന് അവകാശപ്പെട്ട സ്വത്ത് തിരിച്ചു കൊടുക്കുകയാണെന്നും എ.കെബാലൻ പറഞ്ഞു.

'എൻഎസ്എസിന്റെ നിയമനം മനസ്സറിഞ്ഞുകൊണ്ടാണോ? സംവരണമേയില്ല. അത്തരം ഒരു സന്ദർഭത്തിൽ സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർക്ക് അനുകൂലമായ വിധി നടപ്പാക്കാൻ സുകുമാരൻ നായർക്ക് സാധിക്കുന്നുണ്ടോ? ഇതൊക്കെ നുറുങ്ങു ചോദ്യങ്ങളാണ്. മറുപടി നൽകാൻ വേണ്ടി തന്നെയാണ് താൻ ഇത്തരം ചോദ്യങ്ങൾ അദ്ദേഹത്തിന് മുന്നിലേക്ക് വെക്കുന്നതെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിപോലും ഇവിടെ നടപ്പാക്കിയിട്ടില്ല. വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഒരു സമീപനവും എടുത്തിട്ടില്ല. ആ സമയത്തു പോലും കമ്യൂണിസ്റ്റുകാർക്ക് വോട്ട് കൊടുക്കരുത് എന്ന രീതിയിലുള്ള പരാമർശങ്ങളാണ് ജി. സുകുമാരൻ നായർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ അദ്ദേഹം കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ. ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട തട്ടിപ്പു കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്.'വിശ്വാസികളെ ഒപ്പം നിർത്താൻ ജി.സുകുമാരൻ നായർ വഴിവിട്ട മാർഗം സ്വീകരിക്കുന്നു എന്നും എ.കെ. ബാലൻ വിമർശിച്ചു.

WEB DESK
Next Story
Share it