Begin typing your search...

ആറു മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലുമില്ല; ജാഗ്രത വേണമെന്നാണ് പറഞ്ഞത്; കെഎസ്എഫ്ഇയിൽ വിശദീകരണവുമായി എകെ ബാലൻ

ആറു മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലുമില്ല; ജാഗ്രത വേണമെന്നാണ് പറഞ്ഞത്; കെഎസ്എഫ്ഇയിൽ വിശദീകരണവുമായി എകെ ബാലൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെഎസ്എഫ്ഇ സമ്മേളനത്തിലെ വിമർശനത്തിൽ വിശദീകരണവുമായി എകെ ബാലൻ. താൻ പറഞ്ഞ നേട്ടങ്ങൾ കാണാതെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പൊള്ളച്ചിട്ടികൾ കുറച്ചുകൊണ്ടുവരാനായി അതിൽ ജാഗ്രത വേണമെന്നാണ് പ്രസംഗത്തിൽ താൻ പറഞ്ഞത്. സഹകരണമേഖലയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി വരുമെന്ന് സൂചിപ്പിച്ചതെന്നും എകെ ബാലൻ പറഞ്ഞു.

രണ്ടുവർഷത്തിനിടെ ശ്രദ്ധേയമായ നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചിട്ടുള്ളത്. ചിട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. പൊള്ളച്ചിട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതായും കഴിഞ്ഞ ആറ് മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലും ഇല്ലെന്നും എകെ ബാലൻ പറഞ്ഞു. ഇനി അഥവാ അത്തരം ചിട്ടികൾ ഉണ്ടെങ്കിൽ തന്നെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുംശാഖകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. കൂടാതെ 1483 സ്ഥിരം നിയമനം നടത്താനും കെഎസ്എഫ്ഇക്ക് കഴിഞ്ഞു. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്രയക്ക് ആശ്വാസമുള്ള സാമ്പത്തിക സ്ഥാപനം വേറെ ഇല്ലെന്നും ബാലൻ പറഞ്ഞു.

'ടാർഗറ്റിന്റെ ഭാഗമായി എണ്ണം തീർക്കാൻ കള്ള ഒപ്പിട്ട് കള്ളപ്പേരിട്ട് കള്ളച്ചെക്ക് വാങ്ങി പൊള്ളച്ചിട്ടികൾ ഉണ്ടാക്കുകയാണ്. എത്രകാലം ഇത് തുടരാൻ പറ്റും. ഇത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്‌നം എത്രമാത്രമാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?. ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പാണ് ഇല്ലാതാവാൻ പോവുന്നത്' എന്നായിരുന്നു സമ്മേളനത്തിൽ ബാലന്റെ പരാമർശം.

'ഇപ്പോ തന്നെ നിങ്ങൾക്ക് അറിയാമല്ലോ സഹകരണമേഖലയോട് കേന്ദ്രസർക്കാർ കാണിക്കുന്ന സമീപനം. അത് ഇവിടെ വരില്ലെന്ന് നിങ്ങൾ ധരിക്കരുത്. ഇവിടെ നടക്കന്ന ഈ ചെയ്തികളുമായി ബന്ധപ്പെട്ട് നാളെയല്ലെങ്കിൽ മറ്റന്നാൾ ഈ ഏജൻസിക്ക് വരാൻ കഴിയില്ലെന്ന് ധരിക്കരുത്. കള്ളപ്രമാണങ്ങൾ വച്ചുകൊണ്ടുള്ള വായ്പകളുണ്ടാവുന്നു. ഈ പ്രവണത അവസാനിപ്പിക്കണം' ബാലൻ പറഞ്ഞു.

WEB DESK
Next Story
Share it