Begin typing your search...

എ.ഐ ക്യാമറ: അപകടം കുറഞ്ഞെന്ന് ആന്റണി രാജു

എ.ഐ ക്യാമറ: അപകടം കുറഞ്ഞെന്ന് ആന്റണി രാജു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് എ.ഐ ക്യാമറകൾ ജൂൺ 5 മുതൽ പ്രവർത്തിച്ച് തുടങ്ങിയശേഷം വാഹനാപകടങ്ങൾ കുറഞ്ഞതായി മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂണിൽ 3714 അപകടങ്ങളാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ജൂണിൽ 1278. അപകട മരണങ്ങളിലും കുറവുണ്ട്. 2022 ജൂണിൽ 344. കഴിഞ്ഞ ജൂണിൽ 140. പരിക്കേറ്റവരുടെ എണ്ണം യഥാക്രമം 4172,​ 1468.ജൂൺ 5 മുതൽ ജൂലായ് 3 വരെ 20,42,542 വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയതെങ്കിലും 1,28,740 എണ്ണമാണ് മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ചത്. തപാൽ മുഖേന ചെലാൻ അയച്ചത് 1,04,063. ഹെൽമെറ്റ് ധരിക്കാത്ത കേസുകളാണ് കൂടുതൽ- 73887. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം ആഗസ്റ്റ് അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. ഇതിനായി മൊബൈൽ ആപ്പ് സജ്ജമാക്കും.

WEB DESK
Next Story
Share it