Begin typing your search...

ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയ സംഭവം; കലക്ടർക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സർക്കാർ

ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയ സംഭവം; കലക്ടർക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുഴിനഖം ചികിത്സിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിൽ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികിൽസ വിവാദമാക്കിയതെന്നാണ് സർക്കാർ വിലയിരുത്തൽ. സംഭവത്തിൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിൽ കലക്ടർക്ക് തെറ്റിയിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. കലക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒപിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതുമാണ്. സർവീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് ഡോക്ടറും സംഘടനയുമാണെന്നാണ് ഐഎഎസ് അസോസിയേഷൻറെ നിലപാട്. അഖിലേന്ത്യാ സർവീസ് ചട്ടം 3(1), 8(1), 8(2) പ്രകാരം അഖിലേന്ത്യാ സിവിൽ സർവീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും താമസ സ്ഥലത്തെത്തി ചികിത്സ നൽകണമെന്നാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടർ കുറ്റക്കാരനാണെന്നും കൂട്ടിച്ചേർക്കുന്നു. ഡോക്ടർ ചീഫ് സെക്രട്ടറിയെ ജില്ലാ കലക്ടറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്തെ തന്നെ മികച്ച കലക്ടറെന്ന അവാർഡ് കിട്ടിയ ജെറോമിക് ജോർജിനെതിരെ ചികിത്സാ വിവാദത്തിൽ നടപടിയെടുത്താൽ സർക്കാരിനും അവമതിപ്പുണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്താണ് കലക്ടർക്കെതിരെയുള്ള നടപടി ഒഴിവാക്കുന്നത്.

WEB DESK
Next Story
Share it