Begin typing your search...

'പോക്‌സോ കേസുകൾ ഒത്തു തീർപ്പാക്കുന്നു'; ഇടനിലക്കാർ സർക്കാർ അഭിഭാഷകരെന്ന് റിപ്പോർട്ട്

പോക്‌സോ കേസുകൾ ഒത്തു തീർപ്പാക്കുന്നു; ഇടനിലക്കാർ സർക്കാർ അഭിഭാഷകരെന്ന് റിപ്പോർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകൾ പലതും സർക്കാർ അഭിഭാഷകർ ഇടനിലക്കാരായിനിന്ന് ഒത്തുതീർപ്പാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്. പിന്നാലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി.

നെയ്യാറ്റിൻകര പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ഇരയുടെ പരാതിയിൽ നിന്നാണ് ഇൻറലിജൻസ് അന്വേഷണം തുടങ്ങിയത്. ഓരോ ജില്ലയിലും പോക്‌സോ കേസുകൾ ഒത്തു തീർക്കുന്നതിന്റെ എണ്ണം കൂടുകയാണെന്നാണ് ഗൗരവമേറിയ കണ്ടെത്തൽ. പല കേസിലും അട്ടിമറി വരെ നടക്കുന്നുവെന്നും കണ്ടെത്തലുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുവെന്നാണ് കണ്ടെത്തൽ. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തള്ളുന്നതും പ്രതികൾ രക്ഷപ്പെടുന്നതും. ഗുരുതരമായ ഈ കണ്ടെത്തൽ എഡിജിപിതല യോഗം വിശദമായി ചർച്ച ചെയ്തു. പോക്‌സോ കേസിൽ ഒത്തുതീർപ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകൾ അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് യോഗം വിലയിരുത്തിയത്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും കോടതികളിലെത്തിയ കേസുകൾ വിശദമായ പരിശോധനിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദ്ദേശം നൽകി.

ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകൾ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡിജിപി നിർദ്ദേശം നൽകി. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോട് പോക്‌സോ കേസുകളുടെ വിശദമായ വിവരങ്ങൾ കോടതിയിൽ നിന്നും ശേഖരിച്ച നൽകാൻ ഇതേ തുടർന്ന് ക്രമസമാധാനചുമലയുള്ള എഡിജിപി നിർദ്ദേശിച്ചു.

WEB DESK
Next Story
Share it