Begin typing your search...

എഡിഎമ്മിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണം; കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

എഡിഎമ്മിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണം; കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. പൊലിസ് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കലക്ടറേറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതിന് പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമരത്തെ തുടർന്ന് ഒന്നര മണിക്കൂറിലധികം നേരം പ്രവർത്തകരുടെ പ്രതിഷേധം തുടർന്നു. പ്രകോപിതരായ പ്രവർത്തകർ റോഡിലെ ഡിവൈഡർ തകർത്തു. അതിനിടെ കെഎസ്യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന പൊലിസ് വാഹനം വനിതാ പ്രവർത്തകർ തടയുകയും ചെയ്തു.

രാവിലെ പതിനൊന്നരയോടെ ഡിസിസി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവർത്തകർ പൊലീസിന് നേരെ അക്രമം നടത്തുകയായിരുന്നു. തുടർന്ന്പ്രവർത്തകർക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽവനിതാ പ്രവർത്തകർ ഉൾപ്പടെ റോഡിൽ തെറിച്ച് വീണു.സമരത്തിന് ഡിസിസി ഭാരവാഹികളായ വി.പി അബ്ദുൽ റഷീദ്, രാജീവൻ എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ , കെപി സാജു, സി ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

WEB DESK
Next Story
Share it