Begin typing your search...
അശ്ലീല അധിക്ഷേപം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണിറോസ്
അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ബോബി ചെമ്മണ്ണൂരിനെതിരെ നിയമനടപടി സ്വീകരിച്ച് ഹണി റോസ്. ഫേസ്ബുക്കിൽ ബോബി ചെമ്മണ്ണൂരിനെഴുതിയ തുറന്ന കത്തിലൂടെയാണ് പരാതിയുടെ വാർത്ത പുറത്തുവരുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതേ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെ പരാതികൾ പുറമെ ഉണ്ടാവുമെന്നും നടി പോസ്റ്റിൽ കുറിക്കുന്നു. എറണാകുളം സെൻട്രൽ പൊലീസിലാണ് നടി പരാതി നൽകിയത്.
'താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും' ഹണി റോസ് കൂട്ടിച്ചേർത്തു.
Next Story