Begin typing your search...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി വേണം, ചീഫ് ജസ്റ്റിസിന് സാംസ്‌കാരിക പ്രവർത്തകരുടെ നിവേദനം

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി വേണം, ചീഫ് ജസ്റ്റിസിന് സാംസ്‌കാരിക പ്രവർത്തകരുടെ നിവേദനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയിൽ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം. 'അതിജീവിതയായ നടിക്കൊപ്പം' എന്ന സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് കോടതി ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കുറ്റവാളികളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം.

കോടതികളിലെ രേഖകളും തെളിവുകളും സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മാനദണ്ഡം വേണം. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 100-ലേറെ സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകർ ചേർന്നാണ് നിവേദനം നൽകിയത്. കെ കെ രമയും കെ ആർ മീരയും സാറാ ജോസഫും നിവേദനത്തിൽ ഒപ്പിട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.

WEB DESK
Next Story
Share it