Begin typing your search...
മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിം കുമാർ; ദേവസ്വം മന്ത്രിയെ മിത്ത് മന്ത്രി എന്ന് വിളിക്കൂ എന്ന് കുറിപ്പ്
മിത്ത് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് നടനും കോൺഗ്രസ് സഹയാത്രികനുമായ സലിം കുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നും ഭണ്ഡാരത്തിൽ നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്ന് സലിം കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
"മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്." എന്നായിരുന്നു നടൻ ഫേസ് ബുക്കിൽ കുറിച്ചത്
Next Story