Begin typing your search...
ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്നു; കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി ചെയ്യണം: മന്ത്രി മുഹമ്മദ് റിയാസ്
ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.
മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കരാറുകാരന്‍റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടൻ തകർന്നത്.
കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍ റോഡ് തകരാൻ കാരണമെന്ന് വിജിലൻസ് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
Next Story