Begin typing your search...

വണ്ടിപ്പെരിയാർ പോക്സോ കേസ്; വീഴ്ചയുണ്ടെങ്കിൽ നടപടി വേണം:എംവി ​ഗോവിന്ദൻ

വണ്ടിപ്പെരിയാർ പോക്സോ കേസ്; വീഴ്ചയുണ്ടെങ്കിൽ നടപടി വേണം:എംവി ​ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വണ്ടിപ്പെരിയാറിൽ വീഴ്ചയുണ്ടെങ്കിൽ നടപടി വേണമെന്ന് ​സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. അതേസമയം ഗവർണറുടെ ശ്രമം സംഘപരിവാർ ഗുഡ് ലിസ്റ്റിലേക്ക് കടന്ന് വരാനുള്ളതാണെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ മാനസിക നില ജനം മനസിലാക്കും. ഗവർണർക്ക് ചേർന്ന പ്രവർത്തിയാണോ എന്ന് സ്വയം വിലയിരുത്തണം. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ ആര് നടത്തുന്നു എന്ന് ജനങ്ങൾക്ക് അറിയാമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. .

വിസിമാരുടേയും സെനറ്റ് അംഗങ്ങളുടേയും കാര്യത്തിലെടുത്ത നിലപാട് കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ഗവർണർ പ്രതികരിച്ച രീതി പരിശോധിക്കണം. ഗവർണറെ ഇനിയും കരിങ്കൊടി കാണിക്കും. ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുകയാണ്. ജനാധിപത്യ ശൈലിയിൽ പ്രതിഷേധിക്കുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ചലച്ചിത്രോത്സവം വൻ വിജയമാണ്. വിവാദങ്ങൾ കാര്യമാക്കേണ്ടതില്ല. രഞ്ജിത്തിന്റെ പരാമർശം നല്ല രീതിയിൽ കൈകാര്യം ചെയ്യും.

കേരളത്തിനെതിരെയുള്ള‌ കേന്ദ്ര അവഗണന കുഞ്ഞാലിക്കുട്ടി എടുത്ത് പറഞ്ഞു. ടിഎൻ പ്രതാപൻ അടക്കം പാർലമൻ്റിൽ ഇടപെടുന്നുണ്ട്. തോമസ് ഐസകിനെതിരെ ഇഡി സമൻസ് നിരുപാധികം പിൻവലിച്ചിരിക്കുകയാണ്. ഇഡിയുടെ ചുറ്റിക്കളി കോടതി അവസാനിപ്പിച്ചതാണ് കണ്ടത്. കേന്ദ്ര ഏജൻസികളെ കുറിച്ച് സിപിഎം പറഞ്ഞതെല്ലാം കോടതി അടിവരയിടുകയാണെന്നും എംവി ​ഗോവിന്ദൻ പ്രതികരിച്ചു.

WEB DESK
Next Story
Share it