എ.സി മൊയ്തീൻ തിങ്കളാഴ്ച ഇഡിയുടെ മുന്നിൽ ഹാജരാകും
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവും കുന്നംകുളം എംഎൽഎയുമായ എ.സി.മൊയ്തീന്‍ തിങ്കഴാഴ്ച ഇഡിക്കു മുൻപിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ഇഡി നോട്ടിസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു ഒഴിവാകൽ.
തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല. സിപിഎം കൗൺസിലർ അനൂപ് ഡേവിസ് കാടയും വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും ചോദ്യം ചെയ്യലിനു ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് ചോദ്യം ചെയ്യൽ.
തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ കൂടുതൽ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുകയാണ്. 14 കോടിയിലേറെ ബെനാമി വായ്പകളിലൂടെ സതീശന് തട്ടിപ്പുനടത്താൻ അവസരം ഒരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിപിഎം നേതാക്കളാണെന്ന് മൊഴി ലഭിച്ചിരുന്നു