Begin typing your search...

'യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോടെയുള്ള പരാമർശം; അഴിമതിയിൽ ഇടപ്പെട്ടത് ജനപ്രതിനിധി എന്ന നിലയിൽ': പി പി ദിവ്യ

യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോടെയുള്ള പരാമർശം; അഴിമതിയിൽ ഇടപ്പെട്ടത് ജനപ്രതിനിധി എന്ന നിലയിൽ: പി പി ദിവ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. കെ വിശ്വനാണ് പി.പി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ. യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പി.പി ദിവ്യ കോടതിയിൽ ഉയർത്തുന്ന വാദങ്ങൾ.

ആരെങ്കിലും പരാതി നൽകിയാൽ, അത് ബോധ്യപ്പെട്ടാൽ മിണ്ടാതിരിക്കണോ? എ ഡി എമ്മിനെതിരെ രണ്ട് പരാതികൾ ലഭിച്ചിരുന്നു. പ്രശാന്തന് മുമ്പ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് എഡിമ്മിനെതിരെ ഗംഗാധരനും പരാതി നൽകിയിരുന്നു. പ്രശാന്തൻ എഡിഎമ്മിന് കൈക്കൂലി നൽകി എന്ന് പറഞ്ഞു, അത് ബോധ്യപ്പെട്ടപ്പോൾ മിണ്ടാതിരിക്കാൻ പറ്റില്ലലോ? ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ ധാർമികതയുടെ പേരിൽ ജില്ലാ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചുവെന്നും പി.പി ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു.

WEB DESK
Next Story
Share it