Begin typing your search...
രണ്ട് മുഖവും മൂന്നു കണ്ണുമായി ആട്ടിൻകുട്ടി

രണ്ട് മുഖവും മൂന്നു കണ്ണുകളുമുള്ള ആട്ടിൻകുട്ടി പിറന്നു. കേളകം ഇല്ലിമുക്കിലെ മനയപ്പറമ്പിൽ രഞ്ജിത്തിന്റെ ആടാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത്. അതിലൊന്നാണ് കൗതുകമായത്. തലയ്ക്ക് ഭാരക്കൂടുതൽ ഉള്ളതിനാൽ ആട്ടിൻകുട്ടിക്ക് എഴുന്നേറ്റ് നിൽക്കാനാവില്ല.
രണ്ട് മുഖങ്ങളിലെയും വായിലൂടെ ആട്ടിൻകുട്ടി പാൽ കുടിക്കുകയും കരയുകയും ചെയ്യുന്നുണ്ട്. എന്നാൽ ആട്ടിൻകുട്ടിക്ക് പാൽ വലിച്ചു കുടിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വീട്ടുടമ രഞ്ജിത്ത് പറഞ്ഞു. വിചിത്രമായ ആട്ടിൻകുട്ടിയെ കാണാൻ നിരവധി പേരാണ് എത്തുന്നത്.
Next Story