Begin typing your search...

'ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല; സർക്കാരിനോട് നിർദ്ദേശിക്കാനാവില്ല': ഹൈക്കോടതി

ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല; സർക്കാരിനോട് നിർദ്ദേശിക്കാനാവില്ല: ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ടൗൺഷിപ്പിൽ വീടിന് പകരം ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതി. വ്യക്തിപരമായ മുൻഗണന നൽകാൻ സർക്കാരിന് കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുനരധിവാസം ഒരുക്കുന്നത്.

ദുരന്തബാധിതരോട് സർക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങൾ തുല്യമായി വീതിച്ച് നൽകുകയാണ് സർക്കാരിന്റെ ചുമതലയെന്ന മറുപടിയും പറഞ്ഞു. ഇതിൽ ദുരന്തബാധിതർക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

WEB DESK
Next Story
Share it