Begin typing your search...

മുട്ടിൽ മരംമുറി കേസ്; പിഴ ഈടാക്കാനുള്ള നടപടിയുമായി റവന്യൂ വകുപ്പ്

മുട്ടിൽ മരംമുറി കേസ്; പിഴ ഈടാക്കാനുള്ള നടപടിയുമായി റവന്യൂ വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുട്ടിൽ മരംമുറി കേസിൽ പിഴ ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് റവന്യൂ വകുപ്പ്. ഇതിന്റെ ഭാഗമായി സ്ഥലം ഉടമയ്ക്കും മരംമുറിച്ചവർക്കും റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു.ഇവരില്‍ നിന്നു എട്ട് കോടി രൂപ പിഴ ഈടാക്കാനാണ് തീരുമാനം.35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഈടാക്കുക. പ്രതി റോജി അഗസ്റ്റിൻ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം.മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

നിലവിൽ മുട്ടിൽ മരംമുറിക്കേസ് പ്രതികളിലെ റോജി അഗസ്റ്റിന് മാത്രമാണ് നോട്ടീസ് കിട്ടിയത്. ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും ഉൾപ്പെട്ട 27 കേസുകളിൽ മരത്തിൻ്റെ വിലനിർണയം അവസാനഘട്ടത്തിലാണ് . വിലനിശ്ചിയിച്ചു കഴിഞ്ഞാൽ, അവർക്കും പിഴചുമത്തും. ഭൂവുടമകൾക്കും ഇടനിലക്കാർക്കുമെതിരെയെല്ലാം കെഎൽസി ആക്ട് പ്രകാരം നടപടിയെടുത്തിട്ടുണ്ട്. പലകർഷകരുടെ പേരിലും വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയത്. ഇവരെ കെഎൽസി നടപടികളിൽ നിന്ന് ഒഴിവാക്കണമെങ്കിൽ റവന്യൂവകുപ്പ് പ്രത്യേക ഉത്തരവിറക്കേണ്ടിവരും.

മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ ് കെഎൽസി നടപടി പുരോഗമിക്കുന്നത്. 04 മരങ്ങളാണ് മുട്ടിൽ സൌത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ മുറിച്ചു കടത്തിയത്. 570 വർഷംവരെ പഴക്കമുള്ള മരങ്ങളാണ് ഇവയെന്ന് ഡിഎൻഎ പരിശോധനയിലൂടെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇവയിപ്പോൾ കുപ്പാടിയിലെ വനം തടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വൈകാതെ കേസിൽ കുറ്റപത്രം നൽകും. ഒപ്പം റവന്യൂ നടപടികൾ കൂടി വന്നതിനാൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ശക്തമായ നിയമ നടപടികൾ നേരിടേണ്ടിവരും.

WEB DESK
Next Story
Share it