Begin typing your search...

സ്ത്രീകൾക്കെതിരായ അതിക്രമം: കേരളത്തിൽ ആറുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 9501 കേസുകൾ

സ്ത്രീകൾക്കെതിരായ അതിക്രമം: കേരളത്തിൽ ആറുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 9501 കേസുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള, കേന്ദ്ര സർക്കാരുകൾ വിവിധ പദ്ധതികളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കുറവില്ലെന്ന് കണക്കുകൾ. ഈ വർഷം ജൂൺവരെ മാത്രം സംസ്ഥാനത്ത് 9501 കേസുകളാണ് രജിസ്റ്റർചെയ്തത്. ഓരോ മണിക്കൂറിലും ശരാശരി രണ്ടു കേസുകളിലധികം വരുമിത്. ദിവസം 53 കേസുകളും.

ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ തുടങ്ങിയ ഒട്ടേറെ നിയമങ്ങൾ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങൾ അവസാനമില്ലാതെ തുടരുന്നത്. സംരക്ഷകരെന്നുകരുതുന്ന ഭർത്താക്കൻമാർ, കുടുംബക്കാർ എന്നിവരിൽനിന്നേറ്റ പീഡനങ്ങൾക്കും കുറവില്ല; 2327 കേസുകളാണ് ഇത്തരത്തിലുണ്ടായത്.

ബലാത്സംഗം, മാനഹാനിയുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളും എണ്ണത്തിൽ പിന്നാലെയുണ്ട്. 2023-ൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18,980 കേസുകളാണ് സംസ്ഥാനത്താകെ പോലീസ് രജിസ്റ്റർചെയ്തത്.

WEB DESK
Next Story
Share it