Begin typing your search...

കൊച്ചി നഗരത്തിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്

കൊച്ചി നഗരത്തിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊച്ചി നഗരത്തിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കൊച്ചിയിലെ പനമ്പിള്ളിനഗറിലാണ് അപകടം ഉണ്ടായത്. ഡ്രെയ്നേഡിന്‍റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. മെട്രോ ഇറങ്ങി അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന മൂന്ന് വയസുകാരന് ഡ്രെയ്നേഡിന്‍റെ വിടവിലേക്ക് വീണ് പോവുകയായിരുന്നു. ഈ കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും അടക്കം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികൃതര്‍ ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നാണ് ആരോപണം.

Elizabeth
Next Story
Share it