Begin typing your search...

വിദ്യാലയങ്ങളിൽ 204 പ്രവൃത്തിദിനങ്ങൾ

വിദ്യാലയങ്ങളിൽ 204 പ്രവൃത്തിദിനങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ അധ്യയനവർഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തിൽനിന്ന്, അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിനു വഴങ്ങി സർക്കാർ പിന്മാറി. മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ ഈ വർഷം 12 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് ധാരണ. ഈ വർഷം 204 അധ്യയനദിവസങ്ങളുണ്ടാവും.


വിദ്യാഭ്യാസ അവകാശ നിയമവും കെ.ഇ.ആർ. അനുസരിച്ചും 220 പ്രവൃത്തിദിനങ്ങൾ നിഷ്‌കർഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ അധികരിക്കരുതെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു. സംഘടനകളുടെ വികാരം മാനിക്കുന്നതായും അതേസമയം, വിദ്യാർഥികൾക്ക് അധ്യയനം നഷ്ടമാവാത്ത വിധത്തിൽ പ്രവൃത്തിദിനങ്ങൾ നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കഴിഞ്ഞതവണ 202 പ്രവൃത്തിദിനങ്ങൾ നിശ്ചയിച്ചിരുന്നു. മഴ കാരണമടക്കമുള്ള അവധികൾ കാരണം 199 പ്രവൃത്തിദിനങ്ങളേ ഉറപ്പാക്കാനായുള്ളൂ. ഇത്തവണ അധ്യാപകസംഘടനകളുടെ അഭിപ്രായങ്ങൾ മാനിച്ച്, ആറു പ്രവൃത്തിദിനങ്ങൾ ഒന്നിച്ചു വരുമ്പോൾ ശനിയാഴ്ച ക്ലാസ് വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അക്കാദമിക കലണ്ടർ യോഗം അംഗീകരിച്ചു.


ഈയിടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വിളിച്ച യോഗത്തിലായിരുന്നു പ്രവൃത്തിദിനങ്ങൾ 220 ആക്കാനുള്ള ശുപാർശ. 28 ശനിയാഴ്ചകൾ ക്ലാസെടുക്കാനായിരുന്നു നിർദേശം. അധ്യാപകസംഘടനകൾ ഇതിനെതിരേ രംഗത്തെത്തി.


കെ. അബ്ദുൾ മജീദ്(കെ.പി.എസ്.ടി.എ.), പി.എസ്. ഗോപകുമാർ(എൻ.ടി.യു.), എൻ.ടി. ശിവരാജൻ(കെ.എസ്.ടി.എ.), ഒ.കെ. ജയകൃഷ്ണൻ( എ.കെ.എസ്.ടി.യു.) തുടങ്ങിയവർ പങ്കെടുത്തു.


കാസർകോട്ടെ വിദ്യാലയങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി യോഗത്തിൽ അറിയിച്ചു. കൈറ്റുമായി ചേർന്ന് സ്കൂളുകളിൽ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ യോഗത്തിൽ അറിയിച്ചു.

WEB DESK
Next Story
Share it