Begin typing your search...

13-കാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും

13-കാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്ത് 13-കാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. ഡോ. കെ. ഗിരീഷി (59)നാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മാനസിക പ്രശ്‌നങ്ങളുമായി കൗണ്‍സിലിങ്ങിനെത്തിയ 13-കാരനെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് ഇയ്യാൾക്കെതിരെയുള്ള കേസ്.

നാല്‌ വകുപ്പുകളിലായി ലഭിച്ച 26 വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. ഒന്നരലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷം കൂടി തടവ് അനുഭവിക്കണം. കൂടാതെ പിഴത്തുക ഇരയ്ക്ക് കൈമാറണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നിലേറെ തവണ പീഡിപ്പിച്ചു, പോക്‌സോ കുറ്റം ആവര്‍ത്തിച്ചു, മാനസികാസ്ഥമുള്ള കുട്ടിയെ പീഡനത്തിനിരയാക്കി തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. ഇത് മൂന്നും കൂടി ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതിയാകും.

WEB DESK
Next Story
Share it