Begin typing your search...

'ജനങ്ങളുമായുള്ള ബന്ധം പുന:സ്ഥാപിക്കണം , വിമർശനങ്ങളിൽ അസഹിഷ്ണുത വേണ്ട ' ; നേതാക്കൾക്ക് കത്തയച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ജനങ്ങളുമായുള്ള ബന്ധം പുന:സ്ഥാപിക്കണം , വിമർശനങ്ങളിൽ അസഹിഷ്ണുത വേണ്ട  ; നേതാക്കൾക്ക് കത്തയച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജനങ്ങളുയർത്തുന്ന വിമർശനങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ. എല്ലാത്തിലും വലുത് ജനങ്ങളാണെന്ന് ഓർമ വേണമെന്നും വിമശനങ്ങളിൽ അസഹിഷ്ണുത വേണ്ടെന്നും കത്തിൽ അദ്ദേഹം വിമർശനവും ഉന്നയിക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് തിരിച്ചറിവുണ്ടായി തിരുത്തൽ വരുത്തുക എന്നതാണ് ബ്രാഞ്ച് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ സിപി ഐ സംസ്ഥാന സെക്രട്ടറി പറയുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുടെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് പ്രതികരണം നടത്താത്ത മുഖ്യമന്ത്രിക്ക് എതിരായ പരോക്ഷ വിമർശനങ്ങളും കത്തിലുണ്ട്.

"യാഥാർത്ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനം കൊണ്ടോ, ഉപരി വിപ്ലവപരമായ വിശകലന സാമർത്ഥ്യം കൊണ്ടോ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്.. തിരിച്ചുവരാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ജനങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുക എന്നതാണ്. ജനങ്ങളിലേക്ക് പോകാനും അവരിൽനിന്ന് പാഠം ഉൾക്കൊള്ളാനുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർത്തവ്യം മറക്കരുത്.. എല്ലാത്തിനേക്കാളും വലുത് ജനങ്ങളാണ്, ജനങ്ങൾ ഉയർത്തുന്ന വിമർശനങ്ങളോട് അസഹിഷ്ണുത കാട്ടരുത്.

കേരളത്തിൽ ബിജെപി ജയിച്ചത് നിസ്സാരമായി കാണാവുന്നതല്ല, കേരള രാഷ്ട്രീയത്തിൽ ഗുരുതരമായ വെല്ലുവിളികളുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടിയിട്ടുണ്ട്. തീവ്ര വലതുപക്ഷ പാർട്ടിയായ ബിജെപിക്ക് എങ്ങനെയാണ് കേരളത്തിൽ ഇത്രമാത്രം വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്. സംസ്ഥാനത്തെ സാമൂഹ്യ അന്തരീക്ഷത്തെ എന്തുകൊണ്ട് ഇടതുപക്ഷത്തിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇടതുപക്ഷത്തിനൊപ്പം ചേർന്ന് നിൽക്കുന്ന അടിസ്ഥാനവിഭാഗത്തോട് പാർട്ടിക്ക് ഇപ്പോഴും ബന്ധമുണ്ടോ?" കത്തിൽ പാർട്ടി സെക്രട്ടറി ചൂണ്ടിക്കാട്ടി

WEB DESK
Next Story
Share it