Begin typing your search...

ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റ് പി ആര്‍ ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനം പേർ പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ചു. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് വി എച്ച് എസ് ഇ വിജയശതമാനം.

2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. അതിൽ ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379. പരീക്ഷയെഴുതിയതിൽ 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയന്സ് ഗ്രൂപ്പിൽ 87.31% വിജയം നേടി. ഹുമാനിട്ടീസ് - 71.93% വും കൊമേഴ്സ് - 82.75% വും വിജയം നേടി. സ‍ർക്കാർ സ്കൂൾ - 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31% വിജയവും ആൺ എയ്ഡഡ് സ്കൂളുകൾ - 82.70% വിജയവും സ്പെഷൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി.

33,815 കുട്ടികൾ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികൾ ടെക്നിക്കൽ ഹയർ സെക്കന്ററി പരീക്ഷയിൽ വിജയിച്ചു. 98 വിദ്യാർത്ഥികൾക്ക് എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം. www.keralaresults.nic.in , www.prd.kerala.gov.in , www.result.kerala.gov.in , www.examresults.kerala.gov.in , www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും SAPHALAM , PRD Live , iExaMS - Kerala എന്നീ മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ വഴിയും പരീക്ഷാഫലം ലഭ്യമാകും.

WEB DESK
Next Story
Share it