Begin typing your search...

ശിവശങ്കറിന് തിരിച്ചടി; ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യ ഹർജി തളളി

ശിവശങ്കറിന് തിരിച്ചടി; ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യ ഹർജി തളളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി ഹൈക്കോടതിയുടെ ഉത്തരവ്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ഫെബ്രുവരി 15നാണ് ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്തതിനു ശേഷമായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ്. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ശിവശങ്ക‍ർ ഇത് നിഷേധിച്ചു. അതേസമയം, ജാമ്യം തേടി ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Amal
Next Story
Share it