Begin typing your search...

എലത്തൂർ തീവെപ്പ്; മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

എലത്തൂർ തീവെപ്പ്; മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എലത്തൂർ തീവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൂടാതെ സർക്കാർ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കുടുംബാഗങ്ങൾക്ക് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമലയും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് 12.50-ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ട്രെയിൻ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. തുടർന്നായിരുന്നു ട്രെയിൻ തീവെപ്പിൽ മരണപ്പെട്ട റഹ്മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

Amal
Next Story
Share it