Begin typing your search...
കെഎസ്ആർടിസിയിൽ തവണകളായി ശമ്പളം നൽകാനുള്ള നടപടി; വിശദീകരണം തേടി ഹൈക്കോടതി
കെഎസ്ആർടിസിയിൽ തവണകളായി ശമ്പളം നൽകാനുള്ള നടപടിയിൽ വിശദീകരണം തേടി ഹൈക്കോടതി രംഗത്ത്. വിഷയത്തിൽ അടുത്ത ബുധനാഴ്ച്ചയ്ക്കകം മറുപടി നൽകാനാണ് ജസ്റ്റിസ് സതീഷ് നൈനാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജീവനക്കാർ മാനേജ്‌മെന്റ് നടപടിയിൽ എതിർപ്പ് അറിയിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി അക്കൗണ്ടിലെ പണം ഉപയോഗിച്ചും ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തിയും എല്ലാ മാസവും അഞ്ചാം തിയതി ആദ്യ ഗഡുവും സർക്കാർ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കിയും നൽകാനായിരുന്നു മാനേജ്മെന്റ് ഭാഗത്തു നിന്നുള്ള നീക്കം. ശമ്പളം ഗഡുക്കളായി നൽകാൻ ആഗ്രഹിക്കാത്തവർ ഫെബ്രുവരി 25 ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്.
Next Story