ഭാരത് ജോഡോ യാത്രയിൽ നിന്നും ഇടവേളയെടുത്ത് രാഹുൽഗാന്ധി ഡൽഹിയിലേക്ക്

നിർണ്ണായക ചർച്ചകളിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലെത്തും. ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് രാഹുൽ ഗാന്ധി ഡൽഹിലേക്ക് യാത്ര തിരിക്കുന്നത്.ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനാണ് എത്തുന്നതെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നുണ്ട്. അതെ സമയം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സംഘടനാപരമായ ആവശ്യങ്ങൾക്കായി സോണിയ ഗാന്ധി അടിയന്തിരമായി വിളിപ്പിച്ചതായാണ് പുതിയ വിവരം. കെ സി വേണുഗോപാൽ അതുകൊണ്ടുതന്നെ ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ച് ഡൽഹിയിലേക്ക് മടങ്ങിയതായാണ് വിവരം.
വെള്ളിയാഴ്ച രാത്രി കേരളത്തിലേക്കു മടങ്ങിയെത്തുന്ന രാഹുൽഗാന്ധിയും, സന്ദർശനത്തിന് ശേഷം കെ സി വേണുഗോപാലും ഭാരത് ജോഡോ യാത്രയിൽ വീണ്ടും പങ്കെടുക്കും.അതെ സമയം കെ സി വേണുഗോപാൽ ആദ്യമായാണ് ഭാരത് ജോഡോ യാത്രയിൽ നിന്നും വിട്ടുനിൽക്കുന്നത്. കൊണ്ഗ്രെസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ വരണമെന്നതാണ് കെ പി സി സി യുടെ ആഗ്രഹമെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിക്കുകയാണെങ്കിൽ ശശി തരൂർ എം പി പിന്മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ വരണമെന്ന പ്രമേയം പാസ്സാക്കാൻ കെ പി സി സി തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്.
എന്നാൽ ഭാരത് ജോഡോ യാത്ര കേരളം വിട്ടതിനു ശേഷം ചർച്ചകൾ നടത്തുന്നത് മോശമാണെന്നും, രാഹുൽ ഗാന്ധിയുടെ അനൗചിത്യത്തിലുള്ള മീറ്റിംഗ് വീഴ്ചയാണെന്നും എ ഗ്രൂപ്പ് വിലയിരുത്തി.