Begin typing your search...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ വിടവാങ്ങി; വിയോഗം 31ാം വയസ്സിൽ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ വിടവാങ്ങി; വിയോഗം 31ാം വയസ്സിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകത്തെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് നേട്ടം സ്വന്തമാക്കിയ ബോബി വിടവാങ്ങി. 31-ാം വയസിലാണ് ബോബിയുടെ അന്ത്യം. 31 വർഷം 165 ദിവസം ജീവിച്ച ബോബി ഗിന്നസ് നേട്ടം കരസ്ഥമാക്കിയത് ഈ വർഷം ഫെബ്രുവരിയിലായിരുന്നു. പോർച്ചുഗീസ് ഗ്രാമമായ കോൺക്വീറോസിൽ ഉടമ ലിയോണൽ കോസ്റ്റയ്ക്കും കുടുംബത്തിനുമൊപ്പമാണ് ബോബി താമസിച്ചിരുന്നത്.

1992-ൽ പോർച്ചുഗലിലെ ലെരിയ നഗരത്തിലെ ഒരു വെറ്റിനറി മെഡിക്കൽ സർവീസിലും പോർച്ചുഗീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വളർത്തുമൃഗങ്ങളുടെ ഡാറ്റാബേസിലും റജിസ്റ്റർ ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് പ്രായം തിരിച്ചറിഞ്ഞത്. ബോബിയെ ഒരിക്കലും കെട്ടിയിട്ടിരുന്നില്ല എന്നാണ് ഉട് കോസ്റ്റ പറയുന്നത്.

31-ാം ജന്മദിനത്തിൽ ബോബിക്ക് വേണ്ടി പരമ്പരാഗത പോർച്ചുഗീസ് ശൈലിയുള്ള ജന്മദിന പാർട്ടിയും കോസ്റ്റ ഒരുക്കിയിരുന്നു. നൂറിലധികം അതിഥികളായിരുന്നു അന്ന് അതിൽ പങ്കെടുത്തത്.

WEB DESK
Next Story
Share it