Begin typing your search...

ഗുണനിലവാരമില്ല; ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കെതിരെ ഡബ്ല്യുഎച്ച്ഒ

ഗുണനിലവാരമില്ല; ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കെതിരെ ഡബ്ല്യുഎച്ച്ഒ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന 'ഗുണനിലവരമില്ലാത്ത' രണ്ട് സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്കു നൽകരുതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സിറപ്പുകൾക്കെതിരെ ഡിസംബറിൽ ഉസ്ബെക്കിസ്ഥാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആംബ്രനോൾ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പു പുറപ്പെടുവിച്ചിരിക്കുന്നത്. നിർമാതാക്കൾ സിറപ്പിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഈ സിറപ്പുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്ബെക്കിസ്ഥാന്റെ ആരോപണം. എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കഫ് സിറപ്പിലുണ്ടായിരുന്നുവെന്നാണ് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. തുടർന്ന് കമ്പനിയുടെ നിർമാണ ലൈസൻസ് ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കിയിരുന്നു.

Ammu
Next Story
Share it